Tuesday, 12 August 2014

യുദ്ധവിരുദ്ധ ബഹുവർണ്ണ പോസ്റ്ററുകൾ നിർമ്മിക്കുന്നു

ആലന്തറ സർക്കാർ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.

ഒന്നാംലോക മഹായുദ്ധത്തിൻറ്റെ നൂറാം വാർഷികം-"എല്ലാ യുദ്ധങ്ങൾക്കുമെതിരെ" ആലന്തറ സർക്കാർ വിദ്യാലയത്തിലെ കുട്ടികൾ നൂറ് യുദ്ധവിരുദ്ധ ബഹുവർണ്ണ പോസ്റ്ററുകൾ നിർമ്മിക്കുന്നു.പോസ്റ്റർ രചനാ ക്യാമ്പ് 2014 ആഗസ്റ്റ്11 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.ചിത്രകാരൻ ഷിബു ശ്രീധർ, സുനിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകുന്നു.ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനാചരണത്തിൻറ്റെ ഭാഗമായി വിപുലമായ പോസ്റ്റർ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുക! സഹകരിക്കുക!



ആലന്തറ സർക്കാർ വിദ്യാലയത്തിന് അഭിമാന നിമിഷങ്ങൾ.



പ്രതിഭകളെ പരിചയപ്പെടൽ പരിപാടി - മുഖ്യാതിഥി - മാസ്റ്റര്‍. എസ്. എൽ.നാരായണൻ.
( ദേശീയ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ )

സത്യസന്ധതയ്ക്ക് മാതൃകയായ നാലാംക്ളാസുകാരൻ അവിനാശിന് അനുമോദനം-

പിറന്നാള്‍ സമ്മാനവിതരണം-

പങ്കുകൊണ്ട സുമനസ്സുകൾക്ക് ആലന്തറ സർക്കാർ പള്ളിക്കൂടത്തിലെ മുന്നൂറോളം വിദ്യാർത്ഥികളുടെ പേരില്‍ നന്ദി , നന്ദി , നന്ദി. 
അവിനാശിന് സമ്മാനം വാങ്ങി നൽകിയ,
അറേബ്യന്‍ മണൽ വനങ്ങളില്‍ അദ്ധ്വാനിക്കുന്ന ഈ വിദ്യാലയത്തിൻറ്റെ പ്രിയശിഷ്യൻ ഹരിപ്രസാദിനും 
, കാഷ് അവാര്‍ഡ് നൽകിയ രക്ഷാർത്താവ് വേണുഗോപാലിനുംനന്ദി. ‍



അഭിമാനത്തോടെ ഞങ്ങൾ!

കേരളസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പുംകേരള സർവ്വകലാശാല ഗാന്ധിയൻ പഠനകേന്ദ്രവും ചേർന്നു
നടത്തിയ കേരള പരിസ്ഥിതി കലോത്സവത്തിൽ ആലന്തറ സർക്കാർ വിദ്യാലയത്തിന് ഓവറോൾ ഒന്നാം സ്ഥാനം!



ചാന്ദ്രദിനം

ഒരു ചാന്ദ്രവാരമാക്കി ആലന്തറ സർക്കാർ പള്ളിക്കൂടം



വർണ്ണോത്സവം - 2014


തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് നേടിയ (ശാസ്ത്രമേള-2013-14) വെഞ്ഞാറമൂട് ആലന്തറ സർക്കാർ പള്ളിക്കൂടത്തിലെ അധ്യാപക-രക്ഷാകർത്തൃ സമിതി ,പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി നടത്തിയ ചിത്രരചനാകാമ്പെയ്ൻ -വർണ്ണോത്സവം- കാർട്ടൂണിസ്റ്റ് വാമനപുരംമണി
യുടെനേതൃത്ത്വത്തിൽ നടന്നു.പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനം നൽകി. 



അവിനാശ് എന്ന നൻമയുള്ള കുട്ടി

ആലന്തറ യു.പി .എസിലെ ഈ നാലാം ക്ളാസുകാരൻ ചെയ്ത സത്പ്രവൃത്തി ഒരമ്മയുടെ നല്ല വാക്കുകൾക്ക് സ്കൂളിനെ പാത്രമാക്കി.
റോഡിൽനിന്നും കിട്ടിയ ഒരു പവൻറ്റെ സ്വർണ്ണ മോതിരവും
2500-ൽ അധികം രൂപയും അടങ്ങിയ പേഴ്സ് ക്ളാസ്സിലെത്തിയ ഉടൻ അവിനാശ് ക്ളാസ് ടീച്ചറായ വിജയശ്രീയെ ഏൽപിച്ചു.തുടർന്ന്
സ്കൂൾ അധികൃതർ നടത്തിയ അന്വേഷണതതിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ അമ്മ സ്കൂളിലെത്തി തൻറ്റെ ജീവിത സമ്പാദ്യംഏറ്റുവാങ്ങിയത്.ആലന്തറ നിവാസിയായ അംബിക എന്ന ആ അമ്മ തനിക്കു പുനർജൻമം നൽകിയ അവിനാശിന് നന്ദി പറഞ്ഞു.
അധ്യാപകർ സമ്മാനങ്ങളും നൽകി.
പേഴ്സിനുള്ളിലെ സ്വർണ്ണമോതിരംഅകാലത്തിൽ മരിച്ചുപോയ മകൻറ്റേതായിരുന്നു.വർഷങ്ങളായി ആ അമ്മ നിധി പോലെ കൂടെ കൊണ്ടു നടക്കുന്നത്...!



ജൂലൈയിലെ പ്രതിഭകളെ പരിചയപ്പെടല്‍ പരിപാടി ഡോ.ഇ.പി.മോഹൻദാസും പ്രശസ്ത സിനിമാ നടൻ കിഷോറും

പ്രതിഭകളെ പരിചയപ്പെടൽ പരിപാടി -തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സർക്കാർ പള്ളിക്കൂടത്തിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് മുന്നിലെത്തി സ്വന്തംജീവിതാനുഭവങ്ങളും ദർശനങ്ങളും പങ്കിട്ടു കുട്ടികൾക്കു പ്രചോദനമായി മാറിയ സർവ്വശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.ഇ.പി.മോഹൻദാസും പ്രശസ്ത സിനിമാ നടൻ കിഷോറും പ്രശസ്ത കാർടൂണിസ്റ്റ് വാമനപുരം മണിയും രംഗപ്രഭാത് ഡയറക്ടര്‍ കെ.എസ്.ഗീതയും പി.ടി.എ.പ്രസിഡൻട് എം.ഐ.പ്യാരേലാലും മറ്റും.

കഴിഞ്ഞ ഒരു വര്‍ഷമായി വിജയകരമായി നടപ്പാക്കിവരുന്ന
ഈപ്രതിമാസ പരിപാടിയോടനുബന്ധിച്ചു ആ മാസം ജൻമദിനം ഉള്ള കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു.
ഇതുപോലെ ഇതുമാത്രം-ആലന്തറ സ്കൂൾ.




സ്കൂള്‍ ബ്രോഷറിന്‍റെ പ്രകാശന വേളയില്‍


Tuesday, 1 April 2014

സ്കൂള്‍വാര്‍ഷികം 2013-14

2014 -13 സ്കൂള്‍വാര്‍ഷികാഘോഷങ്ങള്‍
2014 മാര്‍ച്ച് 14 ന് 
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ 
മുന്‍ ജനറല്‍സെക്രട്ടറി ശ്രീ.എന്‍.ജഗജീവനും 
സ്കൂളിലെ സീനിയര്‍ അദ്ധ്യാപികയുമായ
ശ്രീമതി രാഗിണിടീച്ചറും ചേര്‍ന്ന്
 ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. 

ഒപ്പം സ്കൂള്‍ പ്രധാന അദ്ധ്യാപകനായ ശ്രീ.ബാബുവും, 

പി.ടിഎ. പ്രസിഡന്‍റ് ശ്രീ.പ്യാരേലാലും, 
അദ്ധ്യാപകന്‍ ശ്രീ. വിനയനും
.